പ്രിയപ്പെട്ട സഖാവേ, ഒരു നോട്ടീസ് അയക്കുന്നു. മാസപ്പടിയിലെ പോലെ, കണ്ണില്‍ പൊടിയിടാന്‍ മാത്രം. കാര്യാക്കണ്ട; പരിഹാസവുമായി സന്ദീപ് വാര്യര്‍

Jaihind News Bureau
Monday, December 1, 2025

തിരുവനന്തപുരം: മസാല ബോണ്ട് വാങ്ങിയതില്‍ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പ്രിയപ്പെട്ട സഖാവേ, സുഖമാണെന്ന് വിശ്വസിക്കുന്നു . ഒരു നോട്ടീസ് അയക്കുന്നു. മോള്‍ക്കും മോനും അയച്ച പോലെ ഒരു നോട്ടീസ്. കരുവന്നൂരിലെ, ലൈഫ് മിഷനിലെ, മാസപ്പടിയിലെ പോലെ, കണ്ണില്‍ പൊടിയിടാന്‍ മാത്രം. കാര്യാക്കണ്ട. സസ്‌നേഹം സഖാവിന്റെ സ്വന്തം ഇ ഡി. എന്നാണ് സന്ദീപ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മസാല ഇടപാടില്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ അന്തിമ റിപ്പോര്‍ട്ട്.