
കൊല്ലം കരിക്കോട് അപ്പോളോ നഗറില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് സ്വദേശിനി കവിത (46) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മധുസൂദനന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. മധുസൂദനന്‍ പിള്ള ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കവിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കവിത മരണപ്പെട്ടു.
പ്രതിയായ മധുസൂദനന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂ.