ശബരിമലയില ദർശനത്തിന് വീണ്ടും യുവതികൾ എത്തി. നീലിമലയിൽ ഇവരെ തടഞ്ഞ സംഘർത്ത് 2 യുവതികളെ നീലിമലയിൽ തടഞ്ഞു. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരാണ് ശബരിമലയിൽ എത്തിയത്. 2 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന ഒമ്പതംഗ സംഘമാണ് മല കയറാനെത്തിയത്.
ദർശനം നടത്തി മടങ്ങിയവരാണ് ഇവരെ നാമജപത്തോടെ തടഞ്ഞത്. യുവതികളെ തടഞ്ഞ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൃതം നോക്കിയാണ് എത്തിയതെന്നും ദർശനം നടത്താതെ മടങ്ങില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് യുവതികളും. മാത്രമല്ല പൊലീസ് സുരക്ഷ ഉറപ്പ് നല്‍കിയ ശേഷമാണ് എത്തിയതെന്നും അതിനാല്‍തന്നെ തങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചു.
അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതികളെയും സംഘത്തെയും സ്ഥിതിഗതികള്‍ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരം പുലര്‍ന്നതോടെ കൂടുതല്‍ പ്രതിഷേധക്കാര്‍ സംഘടിക്കുന്നതും നിരോധനജ്ഞ നീക്കിയിട്ടുണ്ടെന്നതും പൊലീസിന് കൂടുതല്‍ തലവേദനയാകും.
കണ്ണൂർ ചെറുകുന്നിൽ സിപിഎം പ്രവര്‍ത്തകനായ നിശാന്തിന്‍റെ ഭാര്യയാണ് ഇരിണാവ് സ്വദേശിനി രേഷ്മ നിശാന്ത്. നേരത്തെ മല കയറാന്‍ തയ്യാറെടുത്ത രേഷ്മ മതിയായ സുരക്ഷ ഉറപ്പ് പൊലീസില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
പാർട്ടി പ്രവർത്തകരുടെ ഭാര്യമാരെ ശബരിമലയിലെത്തിച്ച് കലാപം സൃഷ്ടിക്കാനും ആചാര ലംഘനം നടത്താനുമുള്ള നീക്കമാണ് പാര്‍ട്ടിയും സംസ്ഥാന സർക്കാരും നടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.