K.C VENUGOPAL MP| ‘വാസുവിന്‍റെ ഗോഡ് ഫാദര്‍മാരെ വെളിച്ചത്തു കൊണ്ടുവരണം’; ഹൈക്കോടതിക്ക് ബിഗ് സല്യൂട്ടെന്നും കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, November 12, 2025

സ്വര്‍ണക്കൊള്ള പുറത്തുകൊണ്ടുവന്നതിന് ഹൈക്കോടതിക്ക് ബിഗ് സല്യൂട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാല്‍ എം.പി. പിണറായി പറയാതെ സിപിഎമ്മില്‍ ഒരു ഇല അനങ്ങില്ല. സിപിഎം ഇപ്പോള്‍ അമ്പലം പിടിച്ചടക്കല്‍ പ്രക്രിയ നടത്തുകയാണ്. ഇതിലൂടെ അമ്പലത്തിന്റെ സ്വത്ത് പിടിച്ചടക്കലാണ് സിപിഎം ലക്ഷ്യമിടുന്നത്. വാസുവിന്റെ ഗോഡ് ഫാദര്‍മാരെ വെളിച്ചത്തു കൊണ്ടുവരണം. അതുവരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുമെന്നും പ്രത്യേക അന്വേഷണസംഘത്തിന്റെ കൈകള്‍ ബന്ധിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന നടക്കുന്ന ധര്‍ണ്ണ പുരോഗമിക്കുകയാണ്. കെപിസിസി ആഹ്വാനം ചെയ്ത മാര്‍ച്ച് കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കളെ അണിനിരത്തിയാണ് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. വിലിയ ജനപിന്തുണ നേടിയാണ് മാര്‍ച്ച് അവസാനിച്ചത്.