
കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് സീറ്റ് ധാരണയായി. ആകെയുള്ള 28 ഡിവിഷനുകളില്‍ 14 ഡിവിഷനുകളില്‍ കോണ്‍ഗ്രസും, 11 ഡിവിഷനുകളില്‍ മുസ് ലിം ലീഗും മത്സരിക്കും. സി.എം.പി യും, കേരള കോണ്‍ഗ്രസും, ആര്‍.എം.പി എന്നീ കക്ഷികള്‍ ഓരോ ഡിവിഷനിലും മത്സരിക്കും.
എടച്ചേരി, കായക്കൊടി, മേപ്പയ്യൂര്‍, പുതുപ്പാടി, കോടഞ്ചേരി, ചാത്തമംഗലം, കുന്ദമംഗലം, കക്കോടി, നരിക്കുനി, ബാലുശ്ശേരി, കാക്കൂര്‍, അരിക്കുളം, പയ്യോളി അങ്ങാടി, ചോറോട് ഡിവിഷനുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നാദാപുരം, മൊകേരി, ഉള്ള്യേരി, പനങ്ങാട്, താമരശ്ശേരി, കാരശ്ശേരി, ഓമശ്ശേരി, കടലുണ്ടി, ചേളന്നൂര്‍, അത്തോളി, മണിയൂര്‍ ഡിവഷനുകളില്‍ മുസ് ലിം ലീഗ് മത്സരിക്കും. പന്തീരങ്കാവ് ഡിവഷനില്‍ സി.എം.പി യും പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസും, അഴിയൂരില്‍ ആര്‍.എം.പി യും മത്സരിക്കും. അടുത്ത ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ പറഞ്ഞു.