ബൈക്ക് ആക്സിഡന്‍റില്‍ പെട്ട് റോഡരുകില്‍ കിടന്ന ചെറുപ്പക്കാരന് രക്ഷകനായി കെ.സി വേണുഗോപാല്‍ എം.പി. ആരും തിരിഞ്ഞുനോക്കാതെ കടന്നുപോയപ്പോഴാണ് എം.പി തന്‍റെ വാഹനത്തില്‍ ചെറുപ്പക്കാരനെ ആശുപത്രിയിലെത്തിച്ചത്. ആക്സിഡന്‍റ് കണ്ട് ഓടിയെത്തിയ ജ്യോതിഷ് എന്നയാള്‍ സഹായത്തിനായി പല വാഹനങ്ങള്‍ക്കും കൈ കാണിച്ചെങ്കിലും നിര്‍ത്താതെ കടന്നുപോയി. തുടര്‍ന്നെത്തിയ വാഹനം നിര്‍ത്തുകയും അപകടത്തില്‍ പെട്ടയാളെ കയറ്റി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. മുന്നിലിരിക്കുന്ന വ്യക്തി കെ.സി വേണുഗോപാലാണെന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്ന് ജ്യോതിഷ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയില്‍ എത്തിക്കുക മാത്രമല്ല, അപടകടത്തില്‍ പെട്ടയാളുടെ ചികിത്സയ്ക്ക് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും കൃത്യമായി വിവരങ്ങള്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.
‘ഇത്രയും തിരക്കുണ്ടെങ്കിലും അവരും സമയം കണ്ടെത്തുന്നുണ്ട്’ എന്ന വാചകത്തോടെ എം.പിയുടെ നല്ല മനസിന് നന്ദിയും പറഞ്ഞാണ് ജ്യോതിഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആക്സിഡന്‍റുകളില്‍പെട്ടവരെ കണ്ടാല്‍ സഹായമെത്തിക്കാതെ നോക്കിനില്‍ക്കുകയോ സ്ഥലംകാലിയാക്കുകയോ ചെയ്യുന്നവരാണ് ഇന്ന് ഏറിയപങ്കും. തിരക്കുകളും ആക്സിഡന്‍റ് കേസുകളില്‍ ഇടപെട്ടാലുണ്ടാകുന്ന ബുദ്ധിമുട്ടുകളുമൊക്കെയാവാം പലരെയും ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാം.
ജ്യോതിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
https://www.facebook.com/photo.php?fbid=2035776309825164&set=a.190789054323908&type=3&theater