സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

Monday, January 14, 2019

സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ, പുരാവൃത്തം, വചനം, ദൈവത്തിന്‍റെ വികൃതികൾ, മഴ, കുലം, അന്യർ, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാടി എന്നിവ പ്രധാന ചിത്രങ്ങളാണ്. ‘ദൈവത്തിന്‍റെ വികൃതികൾ’ എന്ന ചിത്രത്തിന് 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരവും ‘കുലം’ എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും ലഭിച്ചു.

ഡോ. രമണിയാണ് ഭാര്യ, ഡോ. പാർവതി, ഗൗതമൻ എന്നിവര്‍ മക്കളാണ്.