ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്; അനുഗ്രഹം തേടി

Jaihind News Bureau
Thursday, October 16, 2025

നിയുക്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ ജെ ജനീഷ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറ സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എത്തി അനുഗ്രഹം നേടാന്‍ ആയതില്‍ ഏറെ സന്തോഷമുണ്ടെന്നും, അദ്ദേഹത്തിന് ഒപ്പമുള്ള തന്റെ വ്യക്തിപരമായ ഓര്‍മ്മകളും ജനീഷ് പങ്കുവെച്ചു.

അതേസമയം കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ കേസെടുക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ജനീഷ് ആരോപിച്ചു. പ്രവര്‍ത്തകന്‍ അനന്തു അജിയുടെ മരണം സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്നും മറ്റു വിഷയങ്ങളിലേതു പോലെ ഒത്തുതീര്‍പ്പും അന്തര്‍ധാരയും ഇതില്‍ ഉണ്ടായാല്‍ സമരം ശക്തമാക്കും എന്നും ജനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.