തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണത്തിന് തുടക്കമായി; കെ സുധാകരന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു

Jaihind News Bureau
Sunday, October 5, 2025

തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കെ. സുധാകരന്‍ എം പി നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആശുപത്രിയുടെ സില്‍വര്‍ ജൂബിലി ആഘോഷവും ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും ഷാഫി പറമ്പില്‍ എം പി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആശുപത്രിയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഡയറക്ടര്‍ കെ. പി. സാജു, പ്രസിഡന്റ് ഇന്‍ ചാര്‍ജ് കണ്ടോത്ത് ഗോപി, ജനറല്‍ മാനേജര്‍ ബെന്നി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ തലശ്ശേരി മേഖലയിലെ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.