CONGRESS| പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന്; സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും

Jaihind News Bureau
Thursday, October 2, 2025

കോണ്‍ഗ്രസ് അഴിക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഇന്ന്. കണ്ണൂര്‍ തളാപ്പ് സംഗീത കലാക്ഷേത്രത്തിന് സമീപം വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

അഹിംസാ ദിനം കൂടിയായ ഇന്ന് ഗാസയിലെ വംശഹത്യക്കെതിരെയും പലസ്തീന്‍ ജനതയ്ക്ക് സഹാനുഭാവം പ്രകടിപ്പിച്ചുകൊണ്ടുമുള്ള ഐക്യദാര്‍ഢ്യ സദസ്സാണ് നടക്കുന്നത്. പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷ മേഖലയാണ് ഗാസാ ഉള്‍പ്പെടുന്ന പ്രദേശം. പട്ടിണി മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത് കുഞ്ഞുങ്ങളുടെ കണക്കാണ്. ഗാന്ധിജി എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്ന അഹിംസയെ സൂചിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.