യു ഡി എഫ് നേതൃ കണ്‍വെന്‍ഷന്‍ ഇന്ന് കണ്ണൂരില്‍. യു ഡി എഫ് ജനപ്രതിനിധികളുടെയും യു ഡി എഫ് പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ ഭാരവാഹികളുടെയും കണ്‍വെന്‍ഷന്‍ രാവിലെ 10 മണിക്ക് ഡിസിസി ഓഫീസില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും. കെ പി സി സി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം എല്‍ എ ,യു ഡി എഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി, എന്‍ ശംസുദ്ധീന്‍ എം എല്‍ എ ഉള്‍പ്പെടയുള്ള യു ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.