കുട്ടികളില്‍ പൗരബോധവും രാജ്യസ്നേഹവും വളര്‍ത്തുന്നതില്‍ ജവഹര്‍ ബാല്‍മഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ . ജവഹര്‍ ബാല്‍മഞ്ച് പ്രഥമ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഇഷാനിക്ക് ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍ പേഴ്സണ്‍ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ഇഷാനിയെ കെ.പി.സി.സി. പ്രസിഡന്റ് ഷാള്‍ അണിയിച്ച് ആദരിച്ചു.
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്ജ് മുഖ്യാതിഥിയായി. ജവഹര്‍ ബാല്‍മഞ്ച് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സി.വി.എ.ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.ബാല്‍ മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ് എസ്. ഇഷാനി, ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണ,സംസ്ഥാന ട്രഷറര്‍ മാര്ട്ടിന് ജെ.മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.