ഇന്ത്യ ഇന്ന് അതിന്റെ ഡിജിറ്റല്‍ യാത്രയിലെ ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ്. ഓണ്‍-ഡിമാന്‍ഡ് ഉള്ളടക്കത്തിലേക്കും ഡാറ്റാധിഷ്ഠിത സേവനങ്ങളിലേക്കും ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഉള്ളടക്ക വിതരണത്തെ പുനര്‍നിര്‍വചിക്കാന്‍ മാത്രമല്ല, നിലനില്‍ക്കുന്ന ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനും സാധ്യതയുള്ള ശക്തമായ ഒരു സാങ്കേതികവിദ്യ ഉയര്‍ന്നു വരുന്നുണ്ട്. ഈ സാങ്കേതികവിദ്യയാണ് ഡയറക്ട്-ടു-മൊബൈല്‍ (D2M) ബ്രോഡ്കാസ്റ്റിംഗ്.
ഇന്ത്യ ഈ മാറ്റത്തിന് തയ്യാറാണോ എന്നതല്ല ചോദ്യം – ഈ പരിവര്‍ത്തനത്തിന് ഇന്ത്യ നേതൃത്വം നല്‍കുമോ എന്നതാണ് ചോദ്യം.
BES EXPO 2025-ല്‍, D2M സാങ്കേതികവിദ്യ പ്രധാന ചര്‍ച്ചാ വിഷയമായി. D2M എങ്ങനെ വന്‍തോതില്‍ സ്വീകരിക്കാനും ആഗോളതലത്തില്‍ ഒരു മാനദണ്ഡം സ്ഥാപിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് കണ്ടെത്താന്‍ സാങ്കേതിക വിദഗ്ദ്ധര്‍, മൊബൈല്‍ നിര്‍മ്മാതാക്കള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, നയരൂപീകരണം നടത്തുന്നവര്‍ എന്നിവരെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവന്നു.
D2M: ലളിതവും എന്നാല്‍ വിപ്ലവകരവുമായ സാങ്കേതികവിദ്യ
ഒരു സജീവ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് ഉള്ളടക്കം കൈമാറാന്‍ D2M സഹായിക്കുന്നു. 1.15 ബില്യണിലധികം മൊബൈല്‍ കണക്ഷനുകളുള്ള ഒരു രാജ്യത്ത്, ഈ കണ്ടുപിടിത്തം ഒരു നിര്‍ണായക വിടവ് നികത്തുന്നു. 2024 ഡിസംബറിലെ സര്‍ക്കാര്‍ റിപ്പോര്‍ട്ടും IAMAI-Kantar ഡാറ്റയും അനുസരിച്ച്, ഇന്ത്യയില്‍ 886 ദശലക്ഷം ആളുകള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതായത്, 260 ദശലക്ഷത്തിലധികം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇത് ഒരു വലിയ ഡിജിറ്റല്‍ വിഭജനത്തെയാണ് സൂചിപ്പിക്കുന്നത് – ഇത് ഇല്ലാതാക്കുന്നതിനുള്ള വഴി D2M ആയിരിക്കാം.
നിലവില്‍, വീഡിയോ ഉള്ളടക്കം OTT ആപ്പുകളിലൂടെയും ടെലികോം നെറ്റ്വര്‍ക്കുകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്. ഓരോ ഉപകരണത്തിലേക്കും ഡാറ്റ വ്യക്തിഗതമായി അയയ്ക്കുന്നു. ഈ മോഡല്‍ നെറ്റ്വര്‍ക്കുകളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുകയും ഉപയോക്താക്കള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തേജസ് നെറ്റ്വര്‍ക്കിലെ പരാഗ് നായിക് വിശദീകരിക്കുന്നതുപോലെ, D2M ഈ മോഡലിനെ മാറ്റിക്കൊണ്ട് ദശലക്ഷക്കണക്കിന് ഉപകരണങ്ങളിലേക്ക് ഒരേ സമയം ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നു. ഇത് നെറ്റ്വര്‍ക്ക് തിരക്ക് കുറയ്ക്കുകയും ഡാറ്റാ ഉപഭോഗവും ചെലവും കുറയ്ക്കുകയും ചെയ്യുന്നു – എല്ലാവര്‍ക്കും കാര്യക്ഷമമായി ഉള്ളടക്കം എത്തിക്കുന്നു.
എല്ലാവര്‍ക്കും താങ്ങാനാവുന്ന ലഭ്യത
ലോകത്തിലെ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഡാറ്റാ നിരക്കുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും, താങ്ങാനാവുന്ന വില ഇപ്പോഴും ഒരു തടസ്സമായി നിലനില്‍ക്കുന്നു – പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും താഴ്ന്ന വരുമാനമുള്ളവരിലും. TRAI അനുസരിച്ച്, ഒരു ശരാശരി ഇന്ത്യക്കാരന്‍ പ്രതിമാസം 20 GB ഡാറ്റയാണ് ഉപയോഗിക്കുന്നത്, പ്രധാനമായും വീഡിയോ സ്ട്രീമിംഗിനായി. എന്നിരുന്നാലും, 1GB ഡാറ്റയ്ക്ക് 10-15 രൂപ ചെലവ് വരുമ്പോള്‍, പ്രതിമാസം 10,000 രൂപയില്‍ താഴെ വരുമാനം നേടുന്നവര്‍ക്ക് ഇത് താങ്ങാനാവുന്നതല്ല.
ലോകത്തിലെ ആദ്യത്തെ D2M-എന്‍ഡ് ഫീച്ചര്‍ ഫോണ്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായ എറിക് ഷിന്‍ ഊന്നിപ്പറഞ്ഞത്, വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളോ ഡാറ്റാ പ്ലാനുകളോ താങ്ങാന്‍ കഴിയാത്ത ആളുകള്‍ക്ക് ഈ സാങ്കേതികവിദ്യ ഒരു ജീവനാഡിയായി മാറുമെന്നാണ്. D2M വഴി, അവര്‍ക്ക് വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങള്‍, വാര്‍ത്തകള്‍, വിനോദം, അടിയന്തിര മുന്നറിയിപ്പുകള്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ആക്സസ് ചെയ്യാന്‍ കഴിയും.
വെറും വിനോദത്തിനപ്പുറം D2M എന്നത് വീഡിയോ സ്ട്രീമിംഗ് മാത്രമല്ല – അതിന്റെ സാധ്യതകള്‍ അതിനപ്പുറം പോകുന്നു. ഭൂകമ്പം, വെള്ളപ്പൊക്കം അല്ലെങ്കില്‍ മറ്റ് പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍, ടങടനെയോ ആപ്പുകളെയോ ആശ്രയിക്കാതെ, പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍ എല്ലാ മൊബൈല്‍ ഉപകരണങ്ങളിലേക്കും നേരിട്ട് പ്രക്ഷേപണം ചെയ്യാന്‍ കഴിയും.
വിദ്യാഭ്യാസ മേഖലയില്‍, ഡൗണ്‍ലോഡുകളോ ബഫറിംഗോ ആവശ്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും പഠന സാമഗ്രികളും എത്തിക്കാന്‍ D2M സഹായിക്കും. പൊതു ആശയവിനിമയത്തില്‍, അല്‍ഗോരിതങ്ങളെയും പണമടച്ചുള്ള പരസ്യങ്ങളെയും മറികടന്ന് പൗരന്മാരിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ സര്‍ക്കാരിന് ഇത് ഒരു ശക്തമായ ഉപകരണമായി വര്‍ത്തിക്കും.
സ്വീകാര്യത മന്ദഗതിയില്‍
വിജയകരമായ പരീക്ഷണങ്ങളും ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യ ഇതുവരെ D2M ബ്രോഡ്കാസ്റ്റിംഗ് വലിയ തോതില്‍ നടപ്പിലാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങള്‍ , തയ്യാറെടുപ്പുകള്‍, വ്യവസായ-സര്‍ക്കാര്‍ സഹകരണം തുടങ്ങിയ കാരണങ്ങളാണ് ഈ മന്ദഗതിക്ക് പിന്നിലെ കാരണം.
എന്നിട്ടും, മൊബൈല്‍ ഉപയോഗം കൂടുതലുള്ളതും എന്നാല്‍ ഇന്റര്‍നെറ്റ് ലഭ്യത തുല്യമല്ലാത്തതുമായ ഇന്ത്യയെപ്പോലുള്ള ഒരു വലിയതും വൈവിധ്യപൂര്‍ണ്ണവുമായ രാജ്യത്ത് – D2M ഒരു പരിവര്‍ത്തനപരമായ അവസരമാണ്. ഇത് ഒരു സാങ്കേതിക നവീകരണം മാത്രമല്ല, ഒരു സാമൂഹിക സമത്വം കൂടിയാണ് – സ്ഥാനം, വരുമാനം എന്നിവ പരിഗണിക്കാതെ എല്ലാവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതിന് കഴിയും. ഡിജിറ്റല്‍ പരിണാമത്തിന്റെ ഈ അടുത്ത തരംഗത്തിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍, ചോദ്യം അവശേഷിക്കുന്നു: ഇന്ത്യ ഈ മാറ്റം സ്വീകരിക്കുക മാത്രമാണോ ചെയ്യുന്നത് – അതോ ഇതിന് നേതൃത്വം നല്‍കുമോ?