കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ് ഇലക്ഷനുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. കോട്ടയം ഡി വൈ എസ് പി കെ ജി അനീഷിനെയാണ് സ്ഥലം മാറ്റിയത്. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് ആണ് മാറ്റിയത്.
കോളേജ് തെരഞ്ഞെടുപ്പിനിടയില്‍ കൗണ്ടിംഗ് ഹാളിനുള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്‌ഐക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയിരുന്നു. സംഘര്‍ഷത്തിനിടയില്‍ തന്നെ എസ്എഫ്‌ഐക്കാര്‍ ഡിവൈഎസ്പിയെ സ്ഥലം മാറ്റുമെന്ന് ഭീഷണി ഉയര്‍ത്തിയതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിവിഎസ്പിക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.