വോട്ട് മോഷണം നടത്താന്‍ നരേന്ദ്ര മോദിക്ക് പിന്തുണ നല്കുന്ന തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സിഗ്നേച്ചര്‍ ക്യാമ്പയിന് ഇന്ന് കണ്ണൂരില്‍ തുടക്കമാവും. കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ബഹു. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ നിര്‍വ്വഹിക്കും. വൈകുന്നേരം 3 മണി കാല്‍ടെക്സ് ജംഗ്ഷനില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. കര്‍ണാടക സിഐഡിക്ക് ഗാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ നല്‍കുന്നില്ലെന്നും മോദി വോട്ട് ചോരി നടത്തിയാണ് തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു. വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയാണ് അദ്ദേഹം കൂടുതല്‍ സെളിവുകള് പുറത്തുവിട്ടത്.