കണ്ണൂര്‍ കടന്നപ്പള്ളിയില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിക്കെതിരെ നോമിനേഷന്‍ കൊടുത്തതിന് കെ എസ് യു പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. കടന്നപ്പള്ളി ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥി അസൈനാറിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെയാണ് സംഭവം.
ചന്തപ്പുര ജുമാ മസ്ജിദില്‍ നമസ്‌കരിച്ചു മടങ്ങുമ്പോള്‍ പിന്തുടര്‍ന്ന് എത്തിയ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അസൈനാറിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.