MESSI| ‘മെസ്സി വരില്ല’; വാക്ക് നല്‍കിയവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ല

Jaihind News Bureau
Monday, August 4, 2025

ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് വരില്ല എന്ന് ഉറപ്പായി. ഒക്ടോബറില്‍ വരുമെന്നായിരുന്നു കായിക മന്ത്രി നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നത്. മെസ്സി വരാനുള്ള സാധ്യതയില്ലെന്ന് കായിക വകുപ്പ് തന്നെ അറിയിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ കായിക മന്ത്രിക്കും മെസ്സിയുടെ കേരളത്തിലെ വരവിനായി പ്രധാന സ്‌പോണ്‍സര്‍ഷിപ്പ് പങ്കുവഹിച്ചവര്‍ക്കെതിരെയും വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്.

ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ക്കേ ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്‌പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അര്‍ജന്റൈന്‍ ടീം എത്തുന്നതിനാ യുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട . ഫുട്ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശന നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്. 2011ല്‍ അര്‍ജന്റീന ദേശീയ ടീമും മെസിയും ഇന്ത്യയിലേക്ക് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നു.

എന്തായാലും കായിക വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനവും പരിഹാസങ്ങളും നിറയുകയാണ്. പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ മറ്റൊന്ന് കൂടി നടന്നില്ല, അത് തികച്ചും സ്വാഭാവികമാണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പണിയാണെന്നും പൈസ അടിച്ചുമാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വിഷയത്തില്‍ കടുത്ത പരിഹാസമാണ് വിടി ബല്‍റാം ഉന്നയിച്ചരിക്കുന്നത്. നിരാശാജനകമാണ് ഈ വാര്‍ത്ത എന്നും കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ള വര്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്‌സളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണമെന്നാണ് പോസ്റ്റില്‍ പറയുന്നത്.