മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം ഈടുറ്റ സംഭാവനകള്‍ നല്‍കി. അസാധാരണമായ ഉള്‍ക്കാഴ്ചയോടെ ജീവചരിത്ര രചനയില്‍ അദ്ദേഹം പുലര്‍ത്തിയ പ്രാഗല്‍ഭ്യം ശ്രദ്ധേയമാണ്.പ്രായത്തേയും ശാരീരിക അവശതയേയും മറികടന്ന് അദ്ദേഹം നിലപാടുകള്‍ എടുക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്തു.
ശീനാരായണ ദര്‍ശനങ്ങളായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി. മതേതരത്വത്തിന്റെ കാവലാളായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.