VEENA GEORGE| ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ ഡിഎംഒ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്: പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചു

Jaihind News Bureau
Saturday, July 5, 2025

ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരിൽ ഡിഎംഒ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് മർദ്ദിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ഡി എം ഒ ഓഫിസിന് പരിസരത്ത് പ്രവേശിച്ചു. ഡിഎംഒ ഓഫിസ് കവാടത്തിൽ വാഴ കെട്ടി വെച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ .
വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് നിലത്തിട് വലിച്ചു.

കണ്ണൂർ പള്ളിക്കുന്ന് വനിതാ കോളേജ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഡി എം ഒ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ജോമോൻ ജോസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായത്.

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലത്ത് വീണ വനിതകൾ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് റോഡിൽ കൂടി വലിച്ചു. ഇതിനിടയിൽ പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ കവാടം മറി കടന്ന് ഡിഎംഒ ഓഫിസ് പരിസരത്ത് പ്രവേശിച്ചു. ഡിഎംഒ ഓഫിസ് കവാടത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ കെട്ടിവെച്ചു പ്രതിഷേധിച്ചു.പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു കൊണ്ടുപോവുകയായിരുന്ന വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.

ഡി എം ഒ ഓഫിസ് പരിസരം ഒരു മണിക്കൂറോളം യുദ്ധകളമായി മാറി. പൊലീസ് മർദ്ദനത്തിൽ  തളിപറമ്പ് മണ്ഡലം പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്ക് പരിക്ക് പറ്റി. 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു