K. KARUNAKARAN| ലീഡര്‍ കെ കരുണാകരന്‍റെ 107 ആം ജന്മ വാര്‍ഷികം: കെപിസിസിയിലും ഡിസിസിയിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു

Jaihind News Bureau
Saturday, July 5, 2025

മുൻ മുഖ്യമന്ത്രി, ലീഡർ കെ കരുണാകരന്റെ 107 ആം ജന്മ വാർഷികത്തിൽ കെപിസിസി യിലും ഡിസിസിയിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ജില്ലക ളിൽ നടന്ന അനുസ്‌മരണ പരിപാടികളിൽ പ്രമുഖ കോൺ ഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പ ങ്കെടുത്തു.

ലീഡർ കെ കരുണാകരന്റെ ജന്മ വാർഷികത്തോ ടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു. കെപിസിസി യിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ കോൺഗ്രസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, കോൺഗ്രസ് നേതാവ് കെ മുരളീധരൻ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.

കൊല്ലം ഡിസിസി ഓഫീസിൽ പുഷ്‌പാർച്ചനയു . അനുസ്‌മരണ ചടങ്ങുകളും നടന്നു. ഡിസിസി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് രാഷ്ട്രീയക്കാരി സമിതി അംഗം ബിന്ദു കൃഷ്ണ ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ *നേതൃത്വത്തിൽ പുഷ്‌പാർച്ചനയു . അനുസ്മ‌രണ സമ്മേളനവും നടന്നു. ഡിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയിൽ കെ ബാബു എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ്ഷിയാ സ്, ഡൊമിനിക് പ്രസൻറേഷൻ,ടോണി ചമ്മിണി തുടങ്ങിയ ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി ആസ്ഥാനത്ത് നടന്ന പുഷ്പാർച്ചനയ് ക്ക് എം കെ രാഘവൻ എം പി, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജ്, പ്രൊഫസർ എഡി മുസ്തഫ, ടി ഒ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.