കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മന്ത്രിമാരുടെ വാദങ്ങള്‍ പൊളിയുന്നു. അപകടത്തില്‍ ഉണ്ടായത് ചെറിയ പരിക്കെന്നാണ്് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. വേസ്റ്റ് ഇടാന്‍ ഉപയോഗിച്ച കെട്ടിടമാണെന്നും കൂട്ടിരിപ്പുകാര്‍ വിശ്രമിക്കാന്‍ വല്ലതും കയറിയതാവാമെന്നുമാണ് മന്ത്രിയുടെ കണ്ടെത്തല്‍. മുന്‍പ് ഓര്‍ത്തോ വാര്‍ഡായി ഉപയോഗിച്ച കെട്ടിടം ഇപ്പോള്‍ ശുചിമുറിയായി ഉപയോഗിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കി. പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍്ത്തിയായെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ മന്ത്രിയുടെയും ഉത്തരവാദിത്വം കഴിഞ്ഞു. 3 പേര്‍ക്കാണ് പരിക്കേറ്റത്. അതില്‍ 5 വയസുള്ള ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കുണ്ടായ പരുക്കുകള്‍ നിസാരമാണ് പിണറായി സര്‍്ക്കാരിന്. അതേസമയം, തകര്‍ന്ന കെട്ടിടത്തിന് ആര്‍പ്പൂക്കര പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നെസ് വാങ്ങിയിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വെളിപ്പെടുത്തുന്നത്.
ആരോഗ്യകേരളം വെന്റിലേറ്ററിലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിന് സംഭവിച്ചത്. കെട്ടിടത്തിന് ഉണ്ടായ തകര്‍ച്ച ഒറ്റപ്പെട്ട സംഭവമായിട്ടും നിസാരവത്കരിക്കാനും ശ്രമിക്കുകയാണ് മന്ത്രിമാര്‍. ഒരു കുഞ്ഞ് പോലും ഇരയായ സംഭവത്തെ ഇത്രയും മയപ്പെടുത്താന്‍ പിണറായി സര്‍ക്കാരിനെ കഴിയൂ. കെട്ടിടം തകര്‍ന്നു വീണതില്‍ ആരുടെയും ജീവന്‍ പൊലിയാഞ്ഞതു കൊണ്ട് പാര്‍ട്ടിക്ക് ചുളുവില്‍ ഒരു രക്തസാക്ഷിയെ നഷ്ടമായി എന്ന് സാരം. എന്തായാലും 9 വര്‍ഷത്തെ പിണറായി ഭരണത്തില്‍ കറുത്ത ഏടായി ഈ സംഭവം കൂടി അടയാളപ്പെടുത്തുകയാണ്.