കണ്ണൂര്‍ കുപ്പത്ത് മണ്ണിടിച്ചിലിന് ശമനമില്ല. കുപ്പം കപ്പണത്തട്ടില്‍ ഇന്ന് വീണ്ടും മണ്ണിടിഞ്ഞു.പഴയ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് പ്ലാസ്റ്റര്‍ ചെയ്ത ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്.
കുപ്പത്ത് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് തുടര്‍ച്ചയായുള്ള മണ്ണിടിച്ചില്‍. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കുപ്പത്ത് സന്ദര്‍ശനം നടത്തി. ദേശീയപാത നിര്‍മ്മാണം നടക്കുന്ന 17 ഇടങ്ങളില്‍ അപകടസാധ്യത ഉളളതായി കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. കുപ്പത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മാണ കമ്പനി ഉറപ്പ് നല്‍കിയതായും കളക്ടര്‍ പറഞ്ഞു.