സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു; ഒരു തരത്തിലും ഭിന്നിപ്പിന്റെ സ്വരം ഉണ്ടായിക്കൂട: എ കെ ആന്റണി

Jaihind News Bureau
Saturday, May 10, 2025

സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മുന്‍ പ്രതിരോധവകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. ഒരു തരത്തിലും ഭിന്നിപ്പിന്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച് ചര്‍ച്ച വേണ്ട. പഹല്‍ഗാമില്‍ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി.

ഭീകരര്‍ക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്നും ഭീകരതയ്‌ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരര്‍ക്കെതിരായുള്ള നടപടിയാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് ഒരു വിവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വം ഹൈക്കമാന്‍ഡ് നല്‍കി. ചെറുപ്പക്കാരില്‍ ഹൈക്കമാന്‍ഡിന് വിശ്വാസമുണ്ട്. ആ വിശ്വാസ്യതയ്ക്കനുസരിച്ച് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും എ കെ ആന്റണി വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ മെച്ചപ്പെട്ട സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. എല്ലാവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.