സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും വൈകും, കോടതി വാദം കേള്‍ക്കല്‍ മാറ്റിവച്ചു

Jaihind News Bureau
Monday, May 5, 2025

സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും വൈകും. ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള റഹീമിന്റെ കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ച വീണ്ടും മാറ്റിവച്ചു. റിയാദ് കോടതി കേസ് മാറ്റിവെയ്ക്കുന്നത് ഇത് പന്ത്രണ്ടാം തവണയാണ്.

അബ്ദുള്‍ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയിലെ റിയാദ് ജയിലില്‍ കഴിയുകയാണ്. കൊലപാതക കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം ജയിലില്‍ കഴിയുന്നത്.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. തടവ് അടക്കമുള്ള ശിക്ഷകളിലും ഇളവ് ലഭിച്ചാല്‍ മാത്രമേ റഹീം ജയില്‍ മോചിതനാകൂ.