ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി; മലപ്പുറം അരിക്കോട് ക്യാമ്പിലെ രണ്ടു കമാന്‍ഡോകള്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Tuesday, April 29, 2025

മാദ്ധ്യമങ്ങള്‍ക്കും പി വി അന്‍വറിനും വിവരങ്ങള്‍ നല്‍കിയ രണ്ട് SOG കമാന്‍ഡോകള്‍ക്ക് സസ്‌പെന്‍ഷന്‍ മലപ്പുറം അരിക്കോട് ക്യാമ്പിലെ കമാന്‍ഡോകളായ പയസ് സെബാസ്റ്റ്യന്‍, മുഹമ്മദ് ഇല്യാസ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍

അരിക്കോട് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്തു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും ഒരു ഉന്നത രാഷ്ട്രീയ നേതാവിനും വിവരങ്ങള്‍ നല്‍കി എന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തെ തുടര്‍ന്ന് പി വി അന്‍വര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. SOG യുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി പ്രചരിക്കാന്‍ ഇടയായെന്നുമാണ് കണ്ടെത്തല്‍. വിശദ അന്വേഷണം നടത്താന്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് സജീഷ് ബാബുവിനെ ചുമതലതപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് അരീക്കോട്ടെ എസ് ഒ ജി ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.