കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും.

Jaihind News Bureau
Sunday, April 20, 2025

ഇല്ല, സഖാക്കള്‍ നിര്‍ത്താന്‍ ഒരു ഭാവവും ഇല്ല. ആരാധനാലയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് കോടതി നിര്‍ദ്ദേശിച്ചത് കേട്ട ഭാവമില്ല. ഇതിനു ബദലായി സംഘപരിവാറും അവരുടെ നേതാക്കളുടെ കൊടിയും പടവുമായി എത്തുന്നുണ്ട്. ഒന്നിനു പിന്നാലെ മറ്റൊന്നായി ദിവസം തോറും ക്ഷേത്രങ്ങളിലെ ആര്‍ എസ്സ് എസ് വല്‍ക്കരണവും ചുവപ്പുവല്‍ക്കരവും വാര്‍ത്തകളാവുന്നു.

കണ്ണൂര്‍ കല്ലിക്കണ്ടിയില്‍ ഉത്സവത്തിനിടെ ചെഗുവേരയുടെ പതാകയും വിപ്ലവ ഗാനവും ഉയര്‍ന്നതാണ് ഇതില്‍ ഏറ്റവും പുതിയത്. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം.ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഐഎം പ്രവര്‍ത്തകരുടെ ആഘോഷം നടന്നത്. ഡി ജെ പാര്‍്ട്ടികളെ അനുസ്മരിപ്പിക്കുന്ന് ലൈറ്റ് സംവിധാനങ്ങളും ഉയര്‍ന്ന ശബ്ദത്തിലുള്ള ഗാനത്തിനുമൊപ്പമാണ് ഘോഷയാത്രയും പ്രവര്‍ത്തകരുടെ ആഘോഷവും നടന്നത്.

കൂത്ത്പറമ്പ് ക്ഷേത്രോത്സവത്തിനിടെ കോലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടി വീശിയത് നേരത്തെ വിവാദമായിരുന്നു