സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കർമാരുടെ അതിജീവന സമരം 52 ആം ദിനത്തിലേക്ക് കടന്നു.
അനിശ്ചിത കാല നിരാഹാര സമരം പതിനാലാം ദിവസത്തിലേക്കും കടക്കുകയാണ്. വീണ്ടും മന്ത്രി തല ചർച്ചയ്ക്ക് കളമൊരുങ്ങുന്നതിനെ സമരസമിതി സ്വാഗതം ചെയ്തു. സർക്കാർ ഓണറേറിയം സ്വന്തം നിലയിൽ വർദ്ധിപ്പിച്ച് ആ നിലയിലാകണം ചർച്ച നടത്തേണ്ടതെന്ന ആവശ്യമാണ് ആശമാർമുന്നോട്ടുവയ്ക്കുന്നത്.
ആശമാരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആശമാരുടെ സമരത്തെ പിന്തുണയ്ക്കുമെന്ന് ഐഎൻടിയുസിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.