തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. വന്യജീവി സംഘര്‍ഷത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രിയങ്ക പറഞ്ഞു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട്ടിലെത്തിയ പ്രിയങ്ക വയനാട് പുനരധിവാസ ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടലിലും പങ്കെടുക്കും
വയനാട്ടിലെത്തിയതില് സന്തോഷമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്നത്തെ ചടങ്ങ് വികസനപരിപാടികളുടെ ആദ്യപടിയാണിത്. എല്ലാവരും അതിനെക്കുറിച്ച് പോസിറ്റീവായിരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ‘കര്‍ണാടക സര്‍ക്കാരും 100 വീടുകള്‍ നിര്‍മ്മിച്ച് സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു കൂട്ടായ ശ്രമമാണ്, എല്ലാവരും പോസിറ്റീവായിരിക്കണം. ‘ പ്രിയങ്കാ ഗാന്ധി പറഞ്ഞു.