കറുത്ത നിറത്തോടുള്ള അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് കെ മുരളീധരന്‍

Jaihind News Bureau
Wednesday, March 26, 2025

കറുപ്പിനെതിരായ അധിക്ഷേപം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കറുപ്പ് പല നിറങ്ങളിലൊന്ന് മാത്രമാണ്. മനുഷ്യന്റെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കറുപ്പിനെതിരെ അലര്‍ജി ആദ്യം തുടങ്ങിയത് പിണറായി വിജയനാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്‌ക്കെതിരേ നടത്തിയ കരിങ്കൊടികാണിച്ചവരെ നാട്ടിലെങ്ങും അടിച്ചോടിച്ച സംഭവമാണ് അദ്ദേഹംഓര്‍മ്മിപ്പിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ പോലും കറുത്ത വസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം നേതാക്കളും സ്വീകരിച്ചത്.

ആശ സമരം പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായിയാണ് ആശാ സമരത്തെ പിന്തുണയ്ക്കുന്നത്. സംഘടിത ശക്തിയുടെ മുന്നില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സമരം വിജയിക്കും വരെ കോണ്‍ഗ്രസ് സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വാക്കു നല്‍കി