‘ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്’- കോണ്‍ഗ്രസ്

Jaihind News Bureau
Thursday, March 13, 2025

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഘപരിവാര്‍ RSS BJPപ്രവർത്തകരുടെ തെറ്റായ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം. ‘ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനു ശേഷം മടങ്ങുമ്പോഴായിരുന്നു സംഘപരിവാർ ശക്തികൾ തുഷാർ ഗാന്ധിക്കെതിരെ പ്രതിഷേധമുയർത്തിയത്.
സംഘപരിവാര്‍ രാജ്യത്തിന്‍റെ ആത്മാവിന് ക്യാന്‍സര്‍ പടര്‍ത്തുകയാണെന്ന് തുഷാർ ഗാന്ധി കുറ്റപ്പെടുത്തി. എന്തൊക്കെ പ്രതിഷേധമുയർത്തിയാലും തന്‍റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

മഹാത്മാഗാന്ധിയും ശ്രീ നാരായണ ഗുരുവുമായുള്ള സമാഗമ ശതാബ്ദിയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുക്കുവാൻ തലസ്ഥാനത്തെത്തിയ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഘപരിവാറിന്‍റെ ഹീനമായ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെയ്യാറ്റിൻകരയിൽ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനു ശേഷം മടങ്ങുമ്പോഴായിരുന്നു ബിജെപി ആർഎസ്എസ് സംഘപരിവാർ പ്രവർത്തകർ അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്തിയത്

ചടങ്ങിൽ സംസാരിക്കവെ രാജ്യത്ത് വർഗീയ വിഷവിത്തുകൾ വിതക്കുന്ന സംഘപരിവാർ നയങ്ങളെ തുഷാർ ഗാന്ധി വിമർശിച്ചിരുന്നു. രാജ്യത്തിന്‍റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുകയാണെന്നും സംഘപരിവാർ ആണ് ക്യാൻസർ പടർത്തുന്നതെന്നും തുഷാർ ഗാന്ധി കുറ്റപ്പെടുത്തി. ഈ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്
സംഘപരിവാർ പ്രതിഷേധിച്ചത്. എന്തൊക്കെ പ്രതിഷേധമുയർത്തിയാലും തന്‍റെ പ്രസ്താവന പിന്‍വലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

ഒരായിരം വട്ടം മഹാത്മാവിന്‍റെ നെഞ്ചിലേക്ക് നിറയൊഴിക്കാന്‍ തയ്യാറെടുത്തുനിന്ന ഗോഡ്‌സെയുടെ അതേ ചോരയാണ് സംഘപരിവാറിന്‍റെ ശരീരത്തിലോടുന്നതെന്ന് തുഷാർ ഗാന്ധിയെ തടഞ്ഞു കൊണ്ട് ആര്‍എസ്എസും ബിജെപിയും
പ്രഖ്യാപിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. ഹീനമായ ഈ നടപടിയ്ക്ക് കേരളത്തിന്‍റെ മതേതര മനസ് മാപ്പ് നൽകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി പറഞ്ഞു. ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.