ആശാ വർക്കേഴ്സിന്‍റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം: ധനകാര്യ മന്ത്രിയെ കണ്ട് യുഡിഎഫ് എംപിമാർ.

Jaihind News Bureau
Wednesday, March 12, 2025

ആശ വർക്കേഴ്സിന്‍റെ ന്യായമായ ആവിശ്യങ്ങൾ അംഗീകരിക്കണമെന്നാവിശ്യപ്പെട്ടു യു.ഡി.എഫ്. എംപിമാരുടെെ പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമാനുമായി ചർച്ച നടത്തി. ആശ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾ നൽകുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും നൽകി. ആരോഗ്യ മന്ത്രി ജെ. പി. നദ്ദയുമായി കൂടിയാലോചിച്ചു ആശ വർക്കേഴ്സിന്‍റെ ആവിശ്യങ്ങൾക്കു ശ്വാശത പരിഹാരം ഉണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഉറപ്പു നൽകി. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, ബെന്നി ബെഹനാന്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ഹൈബി ഈഡൻ, ഇ ടി മുഹമ്മദ് ബഷീർ, കെ ഫ്രാൻസിസ് ജോർജ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

ഇന്ന് രാവിലെ കേരളത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടിരുന്നു. എന്നാല്‍ ആശമാരുടെ വിഷയം ചർച്ചയില്‍ എടുത്തില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ആശമാരുടെ പ്രശ്നം ചർച്ചയില്‍ എടുത്തു എന്നാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി കെ.വി.തോമസിന്‍റെ വാദം. എന്തായാലും യുഡിഎഫ് എം.പിമാരും കേന്ദ്ര ധനമന്ത്രിയെ കണ്ട് ആശാ വർക്കർമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ്.