ഇന്ത്യയിലെ ലഹരി മരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍.’സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കും ലഹരി വ്യാപനത്തിനുമെതിരെ യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം പി പറഞ്ഞു.
നോ ക്രൈം നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുവാന്‍ യുഡിഎഫ് ലഹരി വ്യാപനത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ ഉപവാസ സമരം സംഘടിപ്പിച്ചത്. ലഹരി വ്യാപനത്തിന്റെ ആഴവും വ്യാപ്തിയും വിശദീകരിച്ച ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ വിമര്‍ശനത്തിന്റെ ചൂണ്ടുവിരല്‍ ഭരണകൂടത്തിനും മുഖ്യമന്ത്രിക്കും എതിരെ തന്നെ ഉണ്ടാകുമെന്നദ്ദേഹം പറഞ്ഞു.രാഷ്ട്രീയ രക്ഷാകര്‍തൃത്വമാണ് ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ കഴിയാത്തതിന് പ്രധാന കാരണമെന്നും ഉറവിടം കണ്ടെത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരിമാഫിയയെ അമര്‍ച്ച ചെയ്യുന്നതിനു രാഷ്ട്രിയത്തിന് അതീതമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. സര്‍ക്കാരും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുംഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും കൊല്ലാമെന്ന നിലയാണെന്ന് യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കുറ്റപ്പെടുത്തി.
ലഹരി വ്യാപനം തടയുന്നതില്‍ പോലീസും എക്സൈസും സമ്പൂര്‍ണ്ണ പരാജയമായി മാറുന്നതും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും തുറന്നുകാട്ടി സംഘടിപ്പിച്ച ഉപവാസത്തില്‍ യുഡിഎഫ് ലെ സമുന്നത നേതാക്കളും എംപിമാരും എംഎല്‍എമാരും നൂറ് കണക്കിന് പ്രവര്‍ത്തകരും അണിചേര്‍ന്നു