വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് നവവധു ആത്മഹത്യ ചെയ്തു

Jaihind News Bureau
Saturday, March 1, 2025

പയ്യോളി: നവവധുവിനെ പയ്യോളിയിലെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേലിയ കല്ലുവെട്ടുകുഴി സ്വദേശി ആർദ്ര ബാലകൃഷ്‌ണനാണ് (25) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കും ഒന്‍പത് മണിക്കുമിടയില്‍ പയ്യോളിയിലെ ഭര്‍തൃവീട്ടിലായിരുന്നു സംഭവം.

ഭർത്താവ് ഷാൻൻ്റെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.  ഫെബ്രുവരി 2 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കിടപ്പു മുറിയോട് ചേർന്നുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയ ആർദ്രയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവർക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ല. ആർദ്രയുടെ വീട്ടിലും അത്തരം കാര്യങ്ങളൊന്നും പങ്ക് വച്ചിട്ടില്ല. അതിനാല്‍, മരണകാരണം ഇപ്പോഴും വ്യക്തമല്ല. ഭർത്താവ് ഷാന്‍ വിദേശത്തേയ്ക്ക് അടുത്ത ദിവസം പോകാനിരിക്കുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.  നിയമവിദ്യാർത്ഥിന ആണ് ആർദ്ര. അച്ഛൻ: ബാലകൃഷ്‌ണൻ. അമ്മ: ഷീന.സഹോദരി: ആര്യ