കോട്ടയത്തെ ഞരമ്പന്‍ എ എസ് ഐ അറസ്റ്റില്‍

Jaihind News Bureau
Saturday, March 1, 2025

കോട്ടയത്ത് പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ എഎസ് ഐ പിടിയിലായി. കൈക്കൂലിയായി മദ്യം വാങ്ങുകയും തന്റെ ഞരമ്പന്‍ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതാണ് എഎസ്ഐയെ കുടുക്കിയത് . ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് വിജിലന്‍സ് അറസ്റ്റിലായത്.

ഗാന്ധിനഗര്‍ സ്റ്റേഷനില്‍ തീര്‍പ്പായ ഒരു കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി വ്യാഴാഴ്ച എത്തുന്നത്. സിഐ അവധിയിലായതിനാല്‍ എഎസ്ഐ ബിജുവാണ് പരാതിക്കാരിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.. പരാതിയുമായി എത്തിയ വനിതയുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസാണ് ഉണ്ടായിരുന്നത്. കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു . അതിനു ശേഷമാണ് തുടര്‍ പരാതി ഉണ്ടാവുന്നത്. ഇതിനിടെ ഈ സമയം ബിജു കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.. ഇതോടെ പരാതികാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു.

വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാന്നാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി എഎസ്ഐയോട് ആവശ്യപ്പെട്ടു. വനിത പറഞ്ഞത് അനുസരിച്ച് ഹോട്ടലില്‍ എത്തിയ എഎസ്ഐയെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.