ഹൈക്കമാന്റിന്റെ ഏതു തീരുമാനവും അനുസരണയോടെ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ നീക്കാം.. അല്ലെങ്കില്‍ നീക്കാതിരിക്കാം. എഐസിസിക്ക് മാറ്റണമെന്നാണെങ്കില്‍ ആ തീരുമാനം സ്വീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തന്നോട് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. താന്‍ തൃപ്തനാണ് എന്തു തീരുമാനവും ഉള്‍ക്കൊള്ളുമെന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരില്‍ പറഞ്ഞു.
കെ പി സിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിത്തു. ഹൈക്കമാന്റിന് മാറ്റണമെന്നാണെങ്കില്‍ അതു സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘര്‍ഷാവസ്ഥയില്‍ അല്ല, തൃപ്തനായ മനസ്സിന്റെ ഉടമയാണ് ഞാന്‍. ഒരു തരത്തിലുമുള്ള ആശങ്ക ഇല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.