
സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 30 വാര്‍ഡുകളില്‍ യുഡിഎഫ് 12 സീറ്റ് നേടി നില മെച്ചപ്പെടുത്തി. നിലവില്‍ 9 സീറ്റാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. നിലവില്‍ 20 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫ് 17 സീറ്റിലേക്ക് ഒതുങ്ങി. ഒരു സീറ്റില്‍ എസ്.ഡി.പി.ഐ. വിജയിച്ചു.ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.
കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ രണ്ടു സീറ്റുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെയാണ് വിജയിച്ചത്.6 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ്സ് 10 സീറ്റിലേക്ക് കുതിച്ചു. 6 പുതിയ സീറ്റുകള്‍ കോണ്‍ഗ്രസ്സ് പിടിച്ചെടുത്തപ്പോള്‍, നിലവിലെ 2 സീറ്റുകള്‍ നഷ്ടമായി.2 സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്സ് (ജോസഫ്) വിഭാഗത്തിന് ഒരു സീറ്റ് നഷ്ടമായി, കേരള കോണ്‍ഗ്രസ്സ് (മാണി) വിഭാഗം ആ സീറ്റ് നേടി. ലീഗ് നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തി.എല്‍ഡിഎഫിന്റെ 5 സീറ്റുകളും, ഒരു സ്വതന്ത്രന്റെ സീറ്റുമാണ് കോണ്‍ഗ്രസ്സ് പിടിച്ചെടുത്തത്.
വയനാട് ഒഴികെുളള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.