മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ആലുവ മണപ്പുറം ഒരുങ്ങി . പിതൃകര്‍മ്മങ്ങള്‍ക്കായി പതിനായിരങ്ങള്‍ വിശ്വാസപൂര്‍വ്വം പെരിയാറിന്റെ തീരത്ത് എത്തും. ശിവരാത്രി ദിവസമായ ബുധനാഴ്ച രാവിലെ ലക്ഷാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ചടങ്ങുകളോട് അനുബന്ധിച്ച് കൊച്ചി മെട്രോയും കെഎസ്ആര്‍ടിസിയും രാത്രി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മഹാശിവരാത്രി നാളിലെ പിതൃകര്‍മങ്ങള്‍ക്കായാണ് വിശ്വാസികള്‍ ആലുവ മണപ്പുറത്തേക്ക് എത്തു്ന്നത്. വൈകിട്ടു മുതല്‍ ഭക്തജന പ്രവാഹം തുടങ്ങും. ത്തെ വരവേല്‍ക്കാന്‍ പെരിയാറിന്റെ തീരത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ബുധനാഴ്ച രാത്രിയില്‍ ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ കുംഭത്തിലെ വാവുബലിയും നടക്കും.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസും , നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ നഗരസഭാ ഓഫീസ്, പൊലീസ് കണ്‍ട്രോള്‍ റൂം, ഫയര്‍ സ്റ്റേഷന്‍, ജില്ലാ ആശുപത്രിയുടെ പ്രത്യേക അത്യാഹിത യൂണിറ്റ് എന്നിവയും തുറന്നിട്ടുണ്ട്. റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെനേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പുലര്‍ച്ചെ നാലുമണി മുതല്‍ ക്ഷേത്രത്തിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ആയിരിക്കും ആഘോഷങ്ങള്‍ നടക്കുക. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണം ഉണ്ടാകും. വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ ഏതാണ്ട് 7 ലക്ഷത്തോളം പേര്‍ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.