വെഞ്ഞാറമൂട് കൂട്ട കൊലപാതകത്തിനു പിന്നില്‍ ഒരേ ഒരു പ്രതി മാത്രമാണുള്ളതെന്നാണ് ഇതുവരെയുള്ള പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരുത്തന്റെ മാനസിക വൈകൃതമാണ് കുടുംബത്തിനു തന്നെ വിനയായത്. രക്തബന്ധത്തിലുള്ളവരെ… ഉമ്മയും അനുജനുമുള്‍പ്പടെയുള്ളവരെ അതിക്രൂരമായി കൊന്ന മാനസികാവസ്ഥ ഒരിക്കലും മാനുഷികമല്ല. അതിനു പിന്നില്‍ വന്യമായ ലഹരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലും മുമ്പ് ബാറില്‍ പോയി മദ്യപിച്ചു എന്ന് പ്രതി അഫ്ാന്‍ ഇതിനകം സമ്മതിച്ചു കഴിഞ്ഞു. ഇയാള്‍ ധൂര്‍ത്തനും ഒരു ജോലിയും ചെയ്യാത്തവനുമാണെന്ന് നാട്ടുകാരും സമ്മതിക്കുന്നു.
വരവില്ലാതെ ചെലവാക്കാന്‍ പഠിച്ച ന്യൂജന്‍ പിള്ളേരില്‍ ചിലരുടെ പ്രതിനിധിയാണ് ഇയാള്‍. വിദേശത്തു നിന്ന് മാതാപിതാ്ക്കളോ ബന്ധുക്കളോ അയയ്ക്കുന്ന പണം ചെലവാക്കാന്‍ മാത്രമാണ് ഇവര്‍ക്ക് അറിയാവുന്നത്. പണം ഉണ്ടാവുന്നതിനു പിന്നിലെ അദ്ധ്വാനം ഇവര്‍ അറിയുന്നില്ല, അതിനു ശ്രമിക്കുന്നില്ല. എടിഎമ്മില്‍ നിന്ന വിരല്‍ കുത്തിയാല്‍ ലഭിക്കു്ന്നതാണ് ഇവര്‍ക്ക് പണം. അത് ഇഷ്ടമുള്ളപോലെ ചെലവാക്കും. അതിനുള്ള വഴികളെല്ലാം ഇവര്‍ക്കറിയാം. ഭക്ഷണവും വസ്ത്രവുമൊക്കെ പ്രാഥമിക ആവശ്യങ്ങളാണെന്നിരിക്കെ ഇത്തരക്കാര്‍ക്ക് അവയൊക്കെ ആഢംബരത്തിനുള്ള വഴികളാണ്. പ്രതിയുടെ അസാധാരണ മാനസകാവസ്ഥയ്ക്കു പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കടക്കെണിയിലും ആഡംബര ജീവിതം തുടര്‍ന്നതാണ് ഇയാളെ കൊലപാതകി ആക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കിയതായും പൊലീസ് പറയുന്നു.
ബിസിനസ് തകര്‍ന്നതിനാല്‍ പിതാവിനുള്ള കടം, വരുമാനത്തിനപ്പുറമുള്ള കുടുംബച്ചെലവ്, ഇതിനെല്ലാം പുറമേ അഫാന്‍ പലരില്‍ നിന്നും കടം വാങ്ങി ആഡംബര ജീവിതം നയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ബുളളറ്റ് ഉള്ളപ്പോള്‍ അഫാന്‍ പുതിയ ബൈക്ക് വാങ്ങിയത് ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. പിതാവിന്റെ ബാധ്യത തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ഇയാളെ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ അതിനുള്ള ധൈര്യവും മാനസികനിലയുമൊന്നും പ്രതിയ്ക്ക് ഇല്ലായിരുന്നു. പ്രായപൂര്‍ത്തിയായ ഒരു ചെറുപ്പക്കാരന്‍ ജീവിത്തോട് പ്രകടിപ്പിക്കേണ്ട ആവേശവും വാശിയും ധൈര്യവുമൊന്നും അഫാന്‍ കാട്ടിയില്ല. അതേസമയം, കടബാധ്യതകള്‍ കാരണം കുടുംബം കൂട്ട ആത്മഹത്യക്ക് പദ്ധതിയിടുകയാണ് ചെയ്യുന്നത് . ഇത്രയല്ലേ പ്രായം ആയിട്ടുള്ളൂ, ഒന്നു ശ്രമിച്ചു നോക്കാം എന്ന് തോന്നാത്തതാണ് ഇവനെ പോലെയുള്ളരുടെ തോല്‍വിക്ക് കാരണം
‘നല്ല കുട്ടി, ഒന്നിലും ഇടപെടാറില്ല, പുറത്തേയ്ക്ക് പോലും വല്ലപ്പോഴുമാണ് ഇറങ്ങുന്നത്…’ എന്നൊക്കെ നാട്ടുകാര്‍ പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് , വളരെ സങ്കീര്‍ണമായ മാനസികമായ അവസ്ഥയിലാണ് ഇയാള്‍ എന്നതാണ്. ലക്ഷണമൊത്ത അന്തര്‍മുഖന്‍ എന്ന് ആര്‍്ക്കും തോന്നാത്തത് എന്താണ്. രാത്രിയില്‍ ബൈക്ക് എടുത്തു പോകാറുണ്ട്. മറ്റുള്ളവരുടെ മുഖത്തു നോക്കാനും ജീവിതം നേരിടാനും തയ്യാറാവാത്തവിധം സങ്കീര്‍ണ്ണമാണ് അഫാന്റെ മാനസികാവസ്ഥ. അങ്ങനയുള്ളവര്‍ പൊടുന്നനെ ജീവിത നിരാശയിലേയ്ക്കും അരുതാത്തതെന്തും ചെയ്യാനുമുള്ള മാനസികാവസ്ഥയിലേയ്ക്കും കടക്കും.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ കുടുംബം കടക്കണിയിലും ആഡംബര ജീവിതം നയിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. പിതാവിന്റെ കടബാധ്യതയ്ക്കപ്പുറം കുടുംബവും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിവെച്ചു. വരുമാനം നിലച്ചിട്ടും അഫാന്‍ ആഡംബര ജീവിതം തുടര്‍ന്നു. ഇതടക്കമുള്ള കാര്യങ്ങളാണ് പ്രാഥമികമായ മൊഴിയെടുപ്പില്‍ പൊലീസ് കണ്ടെത്തല്‍. പിതാവിന്റെ ബാധ്യത തീര്‍ത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു. ബുള്ളറ്റ് ഉള്ളപ്പോള്‍ മറ്റൊരു ബൈക്ക് അഫാന്‍ വാങ്ങിയത് ബന്ധുക്കള്‍ക്ക് എതിര്‍ത്തു. ഇത് അടക്കമുള്ള കാര്യങ്ങളില്‍ അഫാന് ബന്ധുക്കളോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് കരുതുന്നു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിര്‍പ്പും കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്കുള്ള തീരുമാനത്തിലെത്തിച്ചു. എന്നാല്‍ ആത്മഹത്യ ശ്രമത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടാല്‍ അവര്‍ ഒറ്റപെടുമെന്നും സമൂഹത്തില്‍ ക്രൂശിക്കപ്പെടുമെന്ന ബോധ്യമാണ് എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് അഫാനെ എത്തിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് പറയുന്നത്. ഫര്‍സാനയുടെ സ്വര്‍ണവും അഫാന്‍ പണയം വെച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തറിയാതിരിക്കാന്‍ ആണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നും അഫാന്‍ മൊഴി നല്‍കി.