ഡല്‍ഹി :വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ നടപടികള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു.നിലവിലെ സഹായ പാക്കേജ് ഗ്രാന്റായി മാറ്റണമെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.അതെസമയം ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍, വീടുകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ദീര്‍ഘകാല പുനരധിവാസത്തിന്റെ പ്രധാന ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പ്രിയങ്ക ഗാന്ധി ആവശ്യപെട്ടു.
അതെസമയം വന്യജീവി ആക്രമണങ്ങള്‍ രൂക്ഷമായതില്‍ പ്രതിഷേധിച്ച് സണ്ണി ജോസഫ് എംഎല്‍എ ഉപവസ സമരം നടത്തും.അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക,മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം. ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും.