കഷ്ടപ്പെട്ടു സമ്പാദിച്ച ദുഷ്‌പേരു കാത്തു സൂക്ഷിച്ച് ആര്‍ഷോയ്ക്ക് പടിയിറക്കം. എസ് എഫ് ഐയില്‍ പി എസ് സഞ്ജീവ് പുതിയ സംസ്ഥാന സെക്രട്ടറിയാവും. നിലവില്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ് സഞ്ജീവ്. കെ അനുശ്രീയെ ഒഴിവാക്കി ആലപ്പുഴ ജില്ലാ സെക്രട്ടറിയായ എം ശിവപ്രസാദ് പുതിയ പ്രസിഡന്റാവും. പുതിയ ഭരണ സമിതിയുടെതെരഞ്ഞെടുപ്പോടെ എസ്എഫ്ഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് സമാപിച്ചു.
അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആര്‍ഷോയെ മാറ്റുവാന്‍ നേരത്തെ തന്നെ സിപിഎം നേതൃത്വം തീരുമാനിച്ചിരുന്നു. പകരം നിലവിലെ പ്രസിഡന്റ് കെ അനുശ്രിയെ സെക്രട്ടറിയാക്കാന്‍ ഒരുവിഭാഗം വലിയ ശ്രമവും നടത്തി. ഏറെ തര്‍ക്കങ്ങള്‍ക്കുശേഷം ഇരുവരെയും ഒഴിവാക്കി പുതിയ കമ്മറ്റി രൂപീകരിക്കുവാന്‍ സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മൂന്നു ദിവസമായി തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിറം മങ്ങിയ നിലയിലാണ് പ്രവര്‍ത്തകരുടെ സംഗമം നടന്നത് . കേരളത്തിലുടനീളം ഉയര്‍്ന്ന റാഗിംഗ് ആരോപങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. പ്രസ്ഥാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയിരുന്നു എങ്കിലും പൊതുവായ ജനവികാരം അതിജീവിക്കാന്‍ സംഘടയ്ക്ക് കഴിഞ്ഞിട്ടില്ല. കടുത്ത വിമര്‍ശനങ്ങളോടു പോലും പ്രതികരിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയിലാണ് സംഘടനാ നേതൃത്വം. സമീപകാല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഏഫ് ഐ പിരിച്ചു വിടണമെന്നു വരെ വിമര്‍ശനം ഉയര്‍ന്നിട്ടും നേതൃത്വം നിശ്ശബ്ദമാണ
മൂന്നു ദിവസമായി തിരുവനന്തപുരത്ത് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിറം മങ്ങിയ നിലയിലാണ് പ്രവര്‍ത്തകരുടെ സംഗമം നടന്നത് . കേരളത്തിലുടനീളം ഉയര്‍്ന്ന റാഗിംഗ് ആരോപങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി. പ്രസ്ഥാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും രംഗത്ത് എത്തിയിരുന്നു എങ്കിലും പൊതുവായ ജനവികാരം അതിജീവിക്കാന്‍ സംഘടയ്ക്ക് കഴിഞ്ഞിട്ടില്ല. കടുത്ത വിമര്‍ശനങ്ങളോടു പോലും പ്രതികരിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയിലാണ് സംഘടനാ നേതൃത്വം. സമീപകാല അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഏഫ് ഐ പിരിച്ചു വിടണമെന്നു വരെ വിമര്‍ശനം ഉയര്‍ന്നിട്ടും നേതൃത്വം നിശ്ശബ്ദമാണ്.
അതേസമയം, നേതൃസ്ഥാനത്തിനായി എസ്എഫ്ഐയില്‍ വലിയ തര്‍ക്കങ്ങള്‍ തുടരുകയാണ്. നിരന്തരം വിവാദത്തില്‍ ചെന്നു ചാടുന്ന നേതൃത്വത്തിന്റെ പിടിപ്പു കേടിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. വ്യക്തിപരമായും നയപരമായും തീരാക്കളങ്കമാണ് സംസ്ഥാന സെക്രട്ടറി ആര്‍ഷോ എസ് എഫ് ഐയ്ക്ക് വരുത്തിവച്ചതെന്ന് പാര്‍ട്ടിയില്‍ പോലും അഭിപ്രായമുണ്ട്. എസ് എഫ് ഐയില്‍ എത്തിയ ക്രിമിനലുകളുടെ പ്രവൃത്തികള്‍ക്ക് പലപ്പോഴും ഇടതു പക്ഷം മറുപടി പറയേണ്ട അവസരങ്ങള്‍ പോലും ഉണ്ടായി. പൊതു ജനങ്ങളെ നേരിടുമ്പോള്‍ ഉത്തരമില്ലാതെ കുഴങ്ങുകയാണ് പാര്‍ട്ടി നേതൃത്വം.
എന്നാല്‍ സജീവമായ യുവനിരയെ തള്ളാനും സിപിഎമ്മിന് കഴിയില്ല. പരസ്യമായ പിന്തുണയ്ക്ക് അപ്പുറം ശക്തമായ സമ്മര്‍ദ്ദം നേതൃത്വത്തിനു മേല്‍ പാര്‍ട്ടി ചെലുത്തുന്നുണ്ട്. നിലവിലുള്ള അവസ്ഥ മാറണം എന്ന പൊതുവികാരം പുതിയ നേതൃത്വത്തെയും പാര്‍ട്ടി അറിയിക്കും. നഷ്ടമായ പ്രതിച്ഛായ നേതൃമാറ്റത്തിലൂടെ തിരിച്ചു പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. സംഘടനയിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത ആര്‍ഷോയെ മാറ്റുമെന്നത് ഉറപ്പായിരുന്നു. . പകരം പുതിയ നേതാവിനെ എത്തിക്കുന്നതിലൂടെ വിമര്‍ശനങ്ങളെ നേരിടാന്‍ കഴിയുമെന്നാണ് കരുതുന്നത്.