രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളവും ജമ്മു-കശ്മീരും തമ്മില്‍ നടന്ന ഉത്സാഹജനകമായ മൽസരം സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിങ്സിൽ നേടിയ ഏക റൺ ലീഡ് കേരളത്തിന് സെമിഫൈനൽ ടിക്കറ്റ് ഉറപ്പാക്കി. ആറു വർഷങ്ങൾക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ പ്രവേശിക്കുന്നതിനുള്ള വിജയം കൂടിയാണ് എന്നതിനാല്‍ ചരിത്രത്തിന്റെ ഭാഗം കൂടിയാകുന്നു. നാല് വിക്കറ്റുകൾ പോലും വീണില്ലെങ്കിലും 126 ഓവറുകൾ പ്രതിരോധിച്ച് ആറു വിക്കറ്റ് നഷ്ടത്തില്‍ 295 റൺസിൽ കേരളം കരുത്തോടെ മത്സരം അവസാനിപ്പിച്ചു. ഇന്നിംഗ്സിന്റെ അവസാന ഭാഗത്ത് പൊരുതിയ സ്പിരിറ്റാണ് കേരളത്തെ മുന്നോട്ട് നയിച്ചത്. രണ്ട് ഇന്നിങ്സുകളിലും കേരളത്തെ രക്ഷപ്പെടുത്തിയ സൽമാൻ നിസാർ പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞടുക്കപ്പെട്ടു. ആദ്യ ഇന്നിങ്സിൽ പുറത്താവാതെ നേടിയ 112 റൺസിന് ശേഷം, രണ്ടാം ഇന്നിങ്സിലും നിർണായകമായ 44 റൺസ് നേടി ടീമിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു.
399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത കേരളം രണ്ടാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു.
അവസാന ദിനം പൊരുതി നിന്ന സല്മാന് നിസാറും മുഹമ്മദ് അസ്ഹറുദീനുമാണ് കേരളത്തെ സെമിയിലെത്തിച്ചത്.
ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ സല്മാന് നിസാര്‍ രണ്ടാം ഇന്നിങ്സില്‍ 44 ഉം മുഹമ്മദ് അസ്ഹറുദീന് 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. സച്ചിന് ബേബിയും അക്ഷയ് ചന്ദ്രനും 48 റണ്‍സ് വീതമെടുത്ത് രണ്ടാം ഇന്നിങ്സിന് കരുത്തേകി. രണ്ടാം ഇന്നിങ്സില്‍ 126 ഓവറുകള്‍ പ്രതിരോധിച്ച കേരളം മല്‍സരം സമനിലയാക്കുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സിലെ ഒറ്റ റണ്‍സിന്റെ ലീഡിന്റെ ബലത്തില്‍ കേരളം സെമി ഉറപ്പിച്ചു. ആദ്യ ഇന്നിങ്സില്‍ ബേസില്‍ തമ്പിക്കൊപ്പം അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഒരു റണ്‍സിന്റെ ലീഡ് നേടിയ സല്മാന് നിസാറാണ് കേരളത്തിന്റെ ഹീറോ.
ആദ്യ ഇന്നിങ്സില്‍ സല്മാന് പുറത്താകാതെ 112 റണ്‍സ് നേടിയിരുന്നു. അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗുജറാത്താണ് കേരളത്തിന്റെ എതിരാളി. രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. സെമിയില്‍ കേരളം ഗുജറാത്തിനെ നേരിടും. രണ്ടാം സെമിയില്‍ മുംബൈയും വിദര്‍ഭയും മത്സരിക്കും. 2018 -19 സീസണിലാണ് ആദ്യമായി കേരളം സെമിയിലെത്തിയത്. അന്ന് വിദര്‍ഭയോട് കേരളം സെമിയില്‍ പരാജയപ്പെട്ടു. കര്‍ണാടക യുപി, ബംഗാള്‍ തുടങ്ങിയ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ ബറോഡ തുടങ്ങിയ ടീമുകളെ തോല്പിച്ച കരുത്തരായ കശ്മീരിനെതിരായ സമനില പൊരുതി കയറാനുള്ള കേരളത്തിന്റെ ആത്മവിശ്വാസമാണ് ചൂണ്ടിക്കാട്ടുന്നത്.ഈ മാസം 17 നാണ് സെമിഫൈനല്‍ മല്‍സരം.