ഡല്‍ഹി :ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി.രാവിലെ 7 മണി മുതലാണ് പോളിങ് ആരംഭിച്ചത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത് .13766 പോളിങ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്.ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.220 അര്‍ധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യോഗസ്ഥരെയും ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുണ്ട് .1.55 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയുടെ ജനവിധി നിര്‍ണ്ണയിക്കുക.ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.
അതെസമയം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.