ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലെ ജനങ്ങൾ നാളെ വിധിയെഴുതും. വേട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് ഉച്ചയോടെ പൂർത്തിയായി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്.
ആംആദ്മി, കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകിയ കോൺഗ്രസ് പ്രചരണ യോഗങ്ങളിൽ വൻജനാവലിയായിരുന്നു കണ്ടത്. ബിജെപി – ആം ആദ്മി പാർട്ടികളുടെ ഇരട്ടത്താപ്പും കോൺഗ്രസ് ചർച്ചാവിഷയമാക്കി. പ്രകടനപത്രികയിൽ ജനക്ഷേമകരമായ നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളൊക്കെ പ്രചരണത്തിന് എത്തിയിരുന്നു.
ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ബജറ്റ് അവതരണത്തിൽ കണ്ണുവെച്ചാണ് ബിജെപിയുടെ നീക്കം. ആദായ നികുതി ഇളവ് വരുത്തിയത് ഗുണകരമാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം നേതാക്കളുടെ കൊഴിഞ്ഞു പോകലിന്റെ ആശങ്കയിലാണ് എ.എ.പി. എട്ടാം തീയതിയാണ് ഫലപ്രഖ്യാപനം.