ന്യൂഡല്‍ഹി: 2025-26 കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. പ്രധാനമായും മുന്‍ വര്‍ഷത്തേതു പോലെ തന്നെവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരണം. സാധാരണക്കാര്‍ ഉറ്റു നോക്കിയ ആദായ നികുതിയില്‍ മാറ്റം വന്നു. അതേസമയം ടി.ഡി.എസിലും മാറ്റം വരിത്തിയിട്ടുണ്ട്. രാജ്യം ഉറ്റുനോക്കിയ ആദായ നികുതിയില്‍ മാറ്റം വരുത്തിയുള്ള ബജറ്റായിരുന്നു ഇത്തവണത്തേത്. വന്‍ നികുതി ഇളവാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. നികുതി ലളിതമാക്കുന്നതിലൂടെയും അനുസരണം ലഘൂകരിക്കുന്നതിലൂടെയും, നികുതിദായകര്‍ക്ക് അനുകൂലമായ ഒരു സംവിധാനത്തിനായുള്ള സര്‍ക്കാര്‍ പ്രതിബദ്ധത ശക്തിപ്പെടുത്തുമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം .അതേസമയം കാപിറ്റല്‍ വരുമാനം ഈ ഇളവില്‍ പരിഗണിക്കില്ല. നികുതി ഘടന സ്വീകരിച്ചവര്‍ക്കാണ് പുതിയ ഇളവ് ബാധകം. അടുത്ത ആഴ്ചയായിരിക്കും ആദായനികുതി ബില്ല് നിലവില്‍ വരിക. ഇതോടൊപ്പം ടി.ഡി.എസിലും മാറ്റം വരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ടി.ഡി.എസില്‍ ഇളവുണ്ട്. പരിധി ഒരു ലക്ഷം ലക്ഷം വരെയാക്കി. വീട്ടു വാടകയിലെ ഇളവു പരിധി 6 ലക്ഷം വരെയും ആക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനെക്കാരെ ലക്ഷ്യം വെച്ചും വരാനിരിക്കുന്ന തെര്‌ഞ്ഞെടുപ്പിനെയും മുന്നില്‍ കണ്ടായിരുന്നു ഇത്തവണ കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.