കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു

Wednesday, January 8, 2025


കണ്ണൂര്‍ : ഉളിയില്‍ പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന, ബീനയുടെ ഭര്‍ത്താവ് തോമസിന്റെ സഹോദരിയുടെ മകന്‍ മംഗളൂരു സ്വദേശി ലിജോ (37) എന്നിവരാണു മരിച്ചത്. ബീനയുടെ ഭര്‍ത്താവ് കെ.എം.തോമസ്, മകന്‍ കെ.ടി.ആല്‍ബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആല്‍ബിന്റെ വിവാഹത്തിനായി കൊച്ചിയില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയി കാറില്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. തലശ്ശേരിയിലേക്കു പോകുകയായിരുന്ന ബസുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു രാവിലെ 8.10 ഓടെയായിരുന്നു അപകടം.