മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; ബിജെപിയിലേക്ക്

Jaihind Webdesk
Tuesday, December 3, 2024

 

തിരുവനന്തപുരം: മംഗലാപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം. ഇന്ന് രാവിലെ 11 മണിയ്ക്കു ബിജെപിയിൽ ചേരുവാൻ മധു മുല്ലശ്ശേരി തയ്യാറെടുക്കുന്നതിനിടയിലാണ് പുറത്താക്കൽ നാടകം. സിപിഎം ജില്ലാസെക്രട്ടറി വാർത്ത കുറുപ്പിലൂടെയാണ് പുറത്താക്കൽ അറിയിച്ചത്.

പാർട്ടി തത്വങ്ങള്‍ക്കെതിരെ പ്രവർത്തിക്കുകയും പൊതുമധ്യത്തില്‍ പാർട്ടിയെ അവഹേളിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് പാർട്ടി മധുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാർട്ടി തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. അതേസമയം മധു ബിജെപിയില്‍ ചേർന്നേക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.

സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മധു മുല്ലശേരി മംഗലപുരം ഏരിയ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. തുടർന്ന്, സമ്മേളനം അലങ്കോലമാവുകയും സിപിഎമ്മുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് മധു അറിയിക്കുകയും ചെയ്തു. അതിനുശേഷം  മധുവിനെ പുറത്താക്കാന്‍ പാർട്ടി തീരുമാനിക്കുകയായിരുന്നു.