ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ടിന് മിന്നും ജയം. 6015 വോട്ടുകള്‍ക്കായിരുന്നു വിനേഷ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വിനേഷ് മുന്നേറിയെങ്കിലും, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്.
പാരീസ് ഒളിമ്പിക്സ് ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിനേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കിയ മണ്ഡലമാണ് ജുലാന. കര്‍ഷക രോഷവും ഗുസ്തി രോഷവും ബിജെപിക്ക് തിരിച്ചടിയായി. കേന്ദ്രസര്‍ക്കാരിനെതിരായ ശക്തമായ ജനവികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.