ഓണത്തിലെ മദ്യവില്‍പനയില്‍ ഇടിവ്; ഉത്രാടദിനത്തില്‍ അടിച്ചു പൂസായി കേരളം

Jaihind Webdesk
Monday, September 16, 2024

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യം കൊണ്ടാഘോഷിക്കുന്ന മലയാളികള്‍ ഇത്തവണ അതില്‍ നിന്നും മാറിച്ചിന്തിക്കുകയാണ്. ഓണക്കാലത്തുള്ള മദ്യവില്‍പ്പനയില്‍ കുറവെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 715 കോടിയുടെ മദ്യമാണ് ഇതേസമയം വിറ്റഴിച്ചത്. ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളുടെ മാത്രം കണക്കാണിത്

ആകെ വില്‍പന കുറഞ്ഞെങ്കിലും ഉത്രാട ദിനത്തിലെ മദ്യ വില്‍പ്പന കുടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്നലെ മാത്രം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. നാളെയും കൂടിയുള്ള വില്പനയുടെ അടിസ്ഥാനത്തിലാണ് ഓണക്കാലത്തെ മൊത്തം വില്‍പ്പന നിശ്ചയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു ബെവ്‌കോയ്ക്ക്. 10 ദിവസം കൊണ്ട് 759 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2022 ലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 59 കോടി കൂടുതല്‍.