ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള എം.കെ രാഘവന് എംപിയെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാക്കി. 3 സെക്രട്ടറിമാരും ഒരു ട്രഷററും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. എംകെ രാഘവന് എംപിക്ക് പുറമെ ലോക്സഭയില്‍ നിന്നുള്ള ഡോക്ടര്‍ അമര്‍ സിംഗ്, രാജ്യസഭയില്‍ നിന്ന് രഞ്ജീത്ത് രഞ്ജനെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരാക്കി. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയുടെ അനുമതിയോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയാണ് നിയമനം സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.