തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം. 23 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. നാലു യുഡിഎഫ് സ്വതന്ത്രരുടെ പിന്തുണയോടെയാണ് നേട്ടം. ഉപതിരഞ്ഞെടുപ്പിലൂടെ കൊല്ലം ജില്ലയിലെ തൊടിയൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളുടെ ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. 18 സീറ്റുണ്ടായിരുന്ന യുഡിഎഫ് 5 സീറ്റുകളാണ് അധികമായി നേടിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-18, എല്‍ഡിഎഫ്-24, എന്‍ഡിഎ-4, മറ്റുള്ളവർ-3 എന്നിങ്ങനെയായിരുന്നു സീറ്റുനില. ഉപതിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റുകള്‍ കൂടി പിടിച്ചെടുത്തതോടെ യുഡിഎഫിന്‍റെ സീറ്റുകള്‍ 23 ആയി. എല്‍ഡിഎഫ്-23, എന്‍ഡിഎ-3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റുനില. യുഡിഎഫിന് അഞ്ച് സീറ്റ് കൂടിയപ്പോള്‍ എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഓരോ സീറ്റ് കുറഞ്ഞു. കാസറഗോഡ് മൊഗ്രാല്‍ പുത്തൂരില്‍ കല്ലങ്കൈ വാര്‍ഡ് എസ്ഡിപിഐയില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ കൊല്ലം തൊടിയൂര്‍, പൂയപ്പള്ളി പഞ്ചായത്തുകളില്‍ ഭരണം മാറും. രണ്ടിടത്തും ഇനി യുഡിഎഫ് ഭരിക്കും.